സംസ്ഥാനം അഴിമതിയില്‍ മുങ്ങി: ഉമ്മന്‍ ചാണ്ടി

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ചെക് പോസ്റ്റുകളിള്‍ അഴിമതി കേന്ദ്രങ്ങളായി തുടരുകയാണ്. ഇതു തടയേണ്ട ബാധ്യത ധനമന്ത്രിയ്ക്കാണ്.
അഴിമതിരഹിത ചെക്പോസ്റ്റുകളെ കുറിച്ച് വാചാലനായ ധനമന്ത്രി തോമസ് ഐസകിന് ഇപ്പോള്‍ മിണ്ടാട്ടമില്ല.
നേരത്തെ അഴിമതിയെ കുറിച്ച് വലിയ ഗിരിപ്രസംഗമാണ് സിപിഎം നടത്തിയിരുന്നത്. കോടികളുടെ തട്ടിപ്പാണ് ഇപ്പോള്‍ ദിവസവുമെന്ന രീതിയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്-അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയിലേയും എറണാകുളത്തേയും ജില്ലാകളക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതുപോലെയല്ല കണ്ണൂരിലെ കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കളക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടു. പാലക്കാട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications