യുഡിഎഫ് സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ കളക്ടറേറ്റില്‍ വെള്ളിയാഴ്ച കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പരിഹരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്‍റെ ഇറങ്ങിപ്പോക്ക്.
ക്രമക്കേട് നടന്നതായി സംശയിക്കുന്ന കണക്കുകള്‍ യുഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. 6158 പേരെ പട്ടികയില്‍ നിന്ന് മാറ്റി 7852 പേരെ പുതുതായി ചേര്‍ത്തിട്ടുണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കെതിരെ വ്യാഴാഴ്ച കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.
കഴിഞ്ഞ യോഗത്തില്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ പരിശോധിച്ച് പരിഹരിക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതായിരുന്നെന്നും എന്നാല്‍ ഇതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.
പട്ടിക തഹസീല്‍ദാരുടെ കയ്യിലാണെന്നും അതിനാലാണ് പുതിയ പട്ടിക യോഗത്തില്‍ ഹാജരാക്കാതിരുന്നതെന്നും കളക്ടര്‍ വിശദീകരിച്ചെങ്കിലും യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.












Click it and Unblock the Notifications