കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 മൃതദേഹങ്ങള്‍ ബാഗിലാക്കിയ നിലയില്‍

Google Oneindia Malayalam News

മെക്സിക്കോ സിറ്റി: തെക്കന്‍ മെക്സിക്കോയിലെ ഗുറേറോയില്‍ ഒന്‍പതു മൃതദേഹങ്ങള്‍ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി.

മൃതദേഹങ്ങളെല്ലാം പുരുഷന്‍മാരുടേതാണെന്ന് പൊലീസ് അറിയിച്ചു. 18 ബാഗുകളിലായിട്ടാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ഒരു വാനില്‍ നിന്നാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തിയത്.

ഒന്‍പതു ബാഗുകളില്‍ തലകളും മറ്റു ബാഗുകളില്‍ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഏഴു പേരുടെ തലയില്‍ വെടിയേറ്റ പാടുകള്‍ ഉണ്ട്. മയക്കുമരുന്നു രാജാവ് ഫമിലിയ മികോകാനയുടെ പേരിലുള്ള രണ്ടു ഭീഷണി സന്ദേശവും മൃതദേഹങ്ങളുടെ കൂട്ടത്തില്‍ നിന്നു ലഭിച്ചു.

ഏതാനും നാളുകളായി ഗുറേറോ ജില്ലയില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെക്സിക്കോയില്‍ വിവിധ അക്രമ സംഭവങ്ങളില്‍ 5,500 പേര്‍ മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X