കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിപ്പനി ബാധിച്ച് 4700പേര്‍ മരിച്ചു

Google Oneindia Malayalam News

Swine Flu
ജനീവ: എച്ച്1 എന്‍1 വൈറസ് പിടിപെട്ട് ലോകത്ത് മരിച്ചവരുടെ എണ്ണം 4,700 കവിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

മരിച്ചവരില്‍ 3,406 പേരും അമേരിക്കയിലാണെന്നും 530 പേര്‍ വടക്ക് കിഴക്കന്‍ ഏഷ്യയിലും 432 പേര്‍ തെക്കന്‍ പസഫിക്കിലും മരിച്ചിട്ടുണ്ട്.

യൂറോപ്പ്, കിഴക്കന്‍ മെഡിറ്ററേനിയന്‍, ആഫിക്ക എന്നിവിടങ്ങളില്‍ യഥാക്രമം 207, 90, 70 പേരും പന്നിപ്പനി ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചതായി സംഘടനാവക്താവ് അറിയിച്ചു.

ലോകത്ത് പന്നിപ്പനി ബാധിച്ചതായി പരിശോധനയിലൂടെ സ്ഥിരീകരിച്ചവരുടെ എണ്ണം 399,232 ആണ്. എന്നാല്‍ പലരാജ്യങ്ങളിലും പന്നിപ്പനി ഭീഷണി കുറഞ്ഞതിനാല്‍ എച്ച്1എന്‍1 ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്താത്തതിനാല്‍ ഈ കണക്കില്‍ വ്യത്യാസം വരുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.

2009 വര്‍ഷം ഏപ്രിലില്‍ ആണ് പന്നിപ്പനി ആദ്യമായി കണ്ടെത്തിയത്. പനി പടര്‍ത്തുന്ന വൈറസിന് മാരകമായ മാറ്റങ്ങള്‍വന്നതായുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X