കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിമന്ത്രിമാര്‍ കടലിനടിയില്‍ യോഗം ചേര്‍ന്നു

Google Oneindia Malayalam News

Underwater Cabinet
മാലി: ആഗോള താപനത്തെക്കുറിച്ചും അതുമൂലം കടലില്‍ ജലനിരപ്പ്‌ ഉയരുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നചിനായി മാലിദ്വീപ്‌ കടലിനടിയില്‍ മന്ത്രിസഭ ചേര്‍ന്നു.

സമുദ്രനിരപ്പില്‍ നിന്നും അഞ്ചുമീറ്റര്‍ ആഴത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദിന്‍ അധ്യക്ഷത വഹിച്ചു. കടലിനടിയില്‍ സ്ഥാപിച്ച മേശയ്‌ക്കുചുറ്റുമാണ്‌ മന്ത്രിമാര്‍ ഒത്തുചേര്‍ന്നത്‌. വെള്ളത്തിനടിയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ആംഗ്യഭാഷയിലാണ്‌ മന്ത്രിമാര്‍ ആശയവിനിമയം നടത്തിയത്‌.

ഇതാദ്യമായാണ്‌ കടലിനടിയില്‍ മന്ത്രിസഭചേരുന്നത്‌. തലസ്ഥാനമായ മാലിയില്‍ നിന്നും 25മിനിറ്റ്‌ സ്‌പീഡ്‌ ബോട്ടില്‍ സഞ്ചരിച്ചാണ്‌ മന്ത്രിമാര്‍ കടലില്‍ യോഗം നടക്കുന്ന സ്ഥലത്തെത്തിയത്‌. 14 കാബിനറ്റ്‌ മന്ത്രിമാരില്‍ മൂന്നുപേര്‍ ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

ഒരാള്‍ ഇപ്പോള്‍ വിദേശ സന്ദര്‍ശത്തിലാണ്‌. മറ്റു രണ്ടുപേര്‍ക്ക്‌ വെള്ളത്തിനടിയില്‍പ്പോകാന്‍ മെഡിക്കല്‍ വിദഗ്‌ധരുടെ അനുമതി ലഭിച്ചിരുന്നില്ല. സ്‌ക്യൂബാഡ്രസ്സും മറ്റ്‌ സജ്ജീകരണങ്ങളുമൊക്കെയായി മന്ത്രിമാരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡൈവിങ്‌ പരിശീലനം നടത്തിയിരുന്നു.

എന്നാല്‍ ഡൈവിങ്‌ വിദഗ്‌ധന്‍ കൂടിയായ പ്രസിഡന്റ്‌ പരിശീലനമൊന്നും നടത്തിയിരുന്നില്ല. ആഗോളതാപനത്തിന്റെ ഫലമായി ജലനിരപ്പ്‌ ഉയര്‍ന്ന്‌ രാജ്യം വെള്ളത്തില്‍ മുങ്ങാന്‍ പോകുന്നുവെന്ന ആശങ്കയിലാണ്‌ മാലിക്കാര്‍.

കടല്‍നിരപ്പുയര്‍ന്നാല്‍ ഭൂമിയില്‍ ആദ്യം മുങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ്‌ മാലേദ്വീപ്‌. ഈ ദ്വീപ്‌ സമൂഹത്തിലെ മിക്ക ദ്വീപുകള്‍ക്കും സമുദ്രനിരപ്പില്‍ നിന്നും ഒരു മീറ്റര്‍പോലും ഉയരമില്ല. 2100ഓടെ സമുദ്രനിരപ്പ്‌ ഉയരുമെന്നും മാലെദ്വീപ്‌ താമസയോഗ്യമല്ലാതായിത്തീരുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ആഗോളതാപനം കുറയ്‌ക്കുക, പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുക എന്നീ രണ്ടുമാര്‍ഗ്ഗങ്ങള്‍ മാത്രമേയുള്ളു. ഈ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിക്കൂടിയാണ്‌ കടലിനടിയിലെ മന്ത്രിസഭ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X