പീഡനം: 45കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു
പട്‌ന: മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 45കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബീഹാറിലെ മുംഗെര്‍ മുര്‍ഗിയാചക് സ്വദേശ് അജയ് താന്തിയെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.
മിര്‍ഗിച്ച് മേഖലയില്‍ കളിപ്പാട്ടവില്‍പ്പന നടത്തിവരുകയായിരുന്നു ഇയാള്‍. ഇവിടത്തെ താമസക്കാരനായ പ്രദീപ് സാഹോയെന്നയാളുടെ മൂന്നുവയസ്സുള്ള മകളെ ഇയാള്‍ നഗരം കാണിക്കാനെന്നും പറഞ്ഞ് കൊണ്ടുപോവുകയും സ്വന്തം വീട്ടില്‍ കൊണ്ടുചെന്ന് പീഡിപ്പിക്കുയും ആയിരുന്നുവത്രേ.
രാത്രിയായിട്ടും കുട്ടിയുമായി താന്തി തിരികെയെത്താത്തതിനെത്തുടര്‍ന്ന് സാഹോ അന്വേഷിച്ച് ചെല്ലുകയായിരുന്നു. അജയ് തന്തിയുടെ കിടപ്പുമുറിയില്‍ രക്തത്തില്‍ക്കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ് പിതാവ് കണ്ടത്.
ഇയാളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാര്യമറിഞ്ഞപ്പോള്‍ താന്തിയെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.












Click it and Unblock the Notifications