യുഎസ് സൈനിക വിമാനം മുംബൈയില്‍ ഇറക്കി
മുംബൈ: മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയ അമേരിക്കന്‍ സൈന്യത്തിന്റെ ചാര്‍ട്ടേഡ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി.
അവധിക്കാലം ചെലവഴിക്കാന്‍ ഫുജൈറയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന 205 യു.എസ്. സൈനികരാണ് വിമാനത്തിലുള്ളത്. ബോയിംഗ് 767 വിഭാഗത്തില്‍പ്പെടുന്നതാണ് വിമാനം.
ഏതു തരത്തിലുള്ള വിമാനമാണെന്ന് പൈലറ്റ് വ്യക്തമാക്കാത്തതിനാലാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ ഇന്ത്യന്‍ വ്യോമസേനാ അധികൃതര്‍ ആവശ്യപ്പെട്ടത്.
സാധാരണ യാത്രാ വിമാനമാണന്ന സിഗ്നലുകളാണ് വിമാനത്തില്‍ നിന്ന് മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ചത്. തുടര്‍ന്നാണ് വിമാനം നിലത്തിറക്കാന്‍ പൈലറ്റിന് നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യന്‍ വ്യോമസേനാ, വ്യവസായ സുരക്ഷാ സേന, മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications