സിപിഎമ്മിന്റെ ആരോപണത്തോട് പ്രതികരിക്കുന്നില്ല:രവി

ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രവി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന സിപിഎമ്മിന്റെ പരാതിയെക്കുറിച്ച് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ രവിയുമായി സംസാരിച്ചു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവരെക്കുറിച്ച കളക്ടര്‍ വികെ ബാലകൃഷ്‌ണന്‍ നളിനി നെറ്റോയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.
മണ്ഡലത്തില്‍ പതിനായിരത്തില്‍പ്പരം വോട്ടര്‍മാരെയാണ് പുതിയതായി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഇവരുടെ റസിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെ സാധുതയാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരിക്കുന്നത്. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications