Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രപ്രവര്‍ത്തകന്‍ തെരുവത്ത് രാമന്‍ അന്തരിച്ചു

കോഴിക്കോട്‌: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തെരുവത്ത്‌ രാമന്‍ (93) അന്തരിച്ചു.

ഞായറാഴ്‌ച പുലര്‍ച്ചെ ഒന്നേകാലിന്‌ കോഴിക്കോട്ട്‌ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്‌ച മുമ്പാണ്‌ ദേഹാസ്വാസ്ഥ്യംമൂലം ഇദ്ദേഹത്തെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്‌.

മലയാള മാധ്യമരംഗത്ത്‌ സായാഹ്ന ദിനപത്ര പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌ ഇദ്ദേഹമാണ്‌. 'പ്രദീപം' സായാഹ്നപത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു. ചെറൂട്ടിനഗര്‍ പൂര്‍ണിമയിലായിരുന്നു താമസം.

സുപ്രഭാതം, നെടുവീര്‍പ്പ്‌, ജയ്‌ഹിന്ദ്‌, ബുദ്ധചരിതം, ഓര്‍മയുടെ നിറങ്ങള്‍, നേതാജി, ജയപ്രകാശ്‌ തുടങ്ങിയ കൃതികള്‍ ഇദ്ദേഹത്തിന്റേതാണ്‌. കേസരി അവാര്‍ഡ്‌, ചെറുകിട പത്രങ്ങളുടെ പ്രിന്റിങ്ങിനും ലേ ഔട്ടിനും ഉള്ള പ്രത്യേക അവാര്‍ഡ്‌, ജെയന്റ്‌സ്‌ ഔട്ട്‌സ്റ്റാന്‍ഡിങ്‌ പേഴ്‌സണാലിറ്റി അവാര്‍ഡ്‌, കൊറിയന്‍ പ്രസ്‌ സെന്ററിന്റെ വിശിഷ്‌ടാംഗത്വം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌.

സാഹിത്യകാഹളം മാസികയുടെ പത്രാധിപരായിട്ടാണ്‌ മാധ്യമപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചത്. പിന്നീട്‌ 'കാഹളം' വാരികയുടെ പത്രാധിപരായി. സ്വാതന്ത്ര്യസമരകാലത്ത്‌ കാഹളത്തിലെ ഒരു മുഖപ്രസംഗത്തിന്റെ പേരില്‍ മജിസ്‌ട്രേട്ട്‌ കോടതി ആറു മാസത്തെ തടവിന്‌ ശിക്ഷിക്കുകയും പത്രം കണ്ടുകെട്ടുകയും ചെയ്തിരുന്നു.

പിന്നീട്‌ 'ഭാരതി' എന്ന പേരിലാരംഭിച്ച ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി. തിരുവിതാംകൂര്‍ ഉത്തരവാദഭരണ പ്രക്ഷോഭത്തെ അനുകൂലിച്ച്‌ മുഖപ്രസംഗവും ലേഖനവും പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തിരുവിതാംകൂറില്‍ ഭാരതി നിരോധിച്ചു.

ഇതോടെയാണ് മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപം ആരംഭിച്ചത്‌. മൂന്ന്‌ പതിറ്റാണ്ടിലേറെ കാലം അതിന്റെ പത്രാധിപരായിരുന്നു. ഇന്റര്‍നാഷണല്‍ പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഓള്‍ ഇന്ത്യാ ന്യൂസ്‌ പേപ്പര്‍ എഡിറ്റേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

പ്രസ്സ്‌ അക്കാദമി സ്ഥാപക കമ്മിറ്റി അംഗം, സ്‌മോള്‍ ന്യൂസ്‌പേപ്പര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌, ഇന്ത്യന്‍ സ്‌മോള്‍ ആന്‍ഡ്‌ മീഡിയം ന്യൂസ്‌പേപ്പേഴ്‌സ്‌ അസോസിയേഷന്‍ വൈസ്‌പ്രസിഡന്റ്‌, സ്റ്റേറ്റ്‌ അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, പ്രസ്‌ അഡൈ്വസറി കമ്മിറ്റി അംഗം, നോണ്‍ ജേര്‍ണലിസ്റ്റ്‌ തൊഴില്‍ ബന്ധ കമ്മിറ്റി അംഗം, സെന്‍ട്രല്‍ കോര്‍പ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്ടര്‍, സഹകരണ ഭൂപണയ ബാങ്ക്‌ ഡയറക്ടര്‍, സീനിയര്‍ സിറ്റീസണ്‍ സ്ഥാപക പ്രസിഡന്റ്‌ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

അധ്യാപിക ആയിരുന്ന ശിവശങ്കരി ആണ്‌ ഭാര്യ. മക്കള്‍: ഷീല, സോനില. ശവസംസ്‌കാരം പിന്നീടനടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+