ദിവാകരന്‍ പെരുമാറ്റച്ചട്ടം ലംഭിച്ചുവെന്ന് പരാതി
ആലപ്പുഴ: ഭക്ഷ്യമന്ത്രി സി ദിവാകരന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാ ആരോപണം.
ആലപ്പുഴ എംപി കെസി വേണുഗോപാല്‍ ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കം പരാതി നല്‍കി.
പട്ടയം ലഭിക്കാത്ത മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുമെന്ന് ആലപ്പുഴയിലെ ആലിശ്ശേരിയില്‍ നടന്ന കുടുംബ സംഗമത്തില്‍ ദിവാകരന്‍ പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് അരോപണം.
ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ മന്ത്രി സമാനമായ പ്രസ്‌താവനകള്‍ നടത്തി ചട്ടം ലംഘിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications