മുല്ലപ്പെരിയാര്‍: കേരളം സര്‍വ്വേ തുടങ്ങി
ഇടുക്കി: തമിഴ്‌നാടിന്റെ എതിര്‍പ്പ് വകവയ്‌ക്കാതെ കേരളം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍വ്വേ തുടങ്ങി.
ഒക്ടോബര്‍ 13ന് തന്നെ രഹസ്യമായി സര്‍വ്വേ തുടങ്ങിയിരുന്നുവെന്ന് ജലവിഭവമന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ അറിയിച്ചു. കേന്ദ്ര നിരീക്ഷകരുടെ നരീക്ഷണത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴില്‍ ലാല്‍ ബഹദൂര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് സര്‍വ്വേ നടത്തുന്നത്.
പത്തുപേരാണ് സംഘത്തിലുള്ളത്. അഞ്ചുപേരുള്‍പ്പെടുന്ന രണ്ടു സംഘങ്ങളായി തിരഞ്ഞാണ് ഇവര്‍ സര്‍വ്വേ നടത്തുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ സര്‍വ്വേ നടത്തുന്നത്.
വനത്തിനുള്ളില്‍ ഫോറസ്‌റ്റ് ഗാര്‍ഡുകളുടെ സംരക്ഷണത്തോടെയാണ് സര്‍വ്വേ. ഞായറാഴ്‌ചയും സര്‍വ്വേ തുടരും. ടോട്ടല്‍ സ്‌റ്റേഷന്‍ എന്ന സംവിധാനമുപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്.
തിങ്കളാഴ്‌ച മുതല്‍ വനത്തിന്റെ ഉള്‍ഭാഗങ്ങളിലേയ്‌ക്ക് സര്‍വ്വേ വ്യാപിപ്പിക്കും. സര്‍വ്വേ പൂര്‍ത്തിയാകാന്‍ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്ന് പ്രേമചന്ദ്രന്‍ അറിയിച്ചു.
കേന്ദ്ര വനം പരിസ്ഥിതി സ്റ്റാന്റിങ് കമ്മിറ്റിയാണ് സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയാണുണ്ടായത്.












Click it and Unblock the Notifications