വോട്ട് മാറ്റുന്നത് യുഡിഎഫ്: കോടിയേരി
കൊച്ചി: വോട്ടര്‍പട്ടികയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെങ്കില്‍ അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാറല്ല. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടത്.
വോട്ടര്‍പട്ടിക പുതുക്കുന്നതും വോട്ടര്‍മാരെ ചേര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. കമ്മീഷനെ നിയമിച്ചത് കേന്ദ്രസര്‍ക്കാറാണ്.
സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നളിനി നെറ്റോയെ നിയോഗിച്ചത് യുഡിഎഫ് സര്‍ക്കാറാണെന്നകാര്യം ഓര്‍മ്മിക്കണം- കോടിയേരി പറഞ്ഞു.
യുഡിഎഫ് നേതാക്കളാണ് വോട്ടുകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേയ്‌ക്ക് മാറ്റുന്നത്. ഞങ്ങളുടെ നേതാക്കളുടെ വോട്ട് സ്ഥിരമായി ഒരുസ്ഥലത്ത്‌തന്നെയാണ്. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ അങ്ങനെയാണോ- കോടിയേരി ചോദിച്ചു.
ആസിയാന്‍ കരാറിനെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാറിന്റെ അഞ്ചുമാസത്തെ ഭരണം ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications