5 സ്‌ത്രീകളെ നഗ്നരാക്കി നടത്തി; മലം തീറ്റിച്ചു
റാഞ്ചി: ദുര്‍മന്ത്രവാദികളാണെന്ന് ആരോപിച്ച് അഞ്ചു സ്‌ത്രീകളെ നഗ്നരാക്കി നടത്തി. ജാര്‍ഖണ്ഡിലെ ദിയോഘറിലെ പതാര്‍ഘടിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഞായറാഴ്‌ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്‌ചയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഗ്നരാക്കി നടത്തിയ അഞ്ചു സ്‌ത്രീകളില്‍ മൂന്നുപേര്‍ വിധവകളാണ്. ഇതില്‍ രണ്ടുപരെ മലം തീറ്റിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വയലിലേയ്‌ക്ക് ബലമായി നടത്തിക്കൊണ്ടുപോയശേഷമാണത്രേ ഇവരെ നഗ്നരാക്കി നടത്തുകയും മലം തീറ്റിക്കുകയും ചെയ്‌തത്. സുശീല കുമാഹ്രിന്‍, സഗിരാന്‍ ബീബീ, ഹഫിജാന്‍ ബീബി, സുജാന്‍ ബീബി, ഗുല്‍നര്‍ ബീബി, എന്നിവരാണ് ഈ ക്രൂരതയ്‌ക്ക് ഇരയായത്.
ഇവര്‍ ദുര്‍മന്ത്രവാദികളാണെന്നും നാടിന് ഭീഷണിയാണെന്നും മറ്റൊരു മന്ത്രവാദി പ്രവചിച്ചിരുന്നു. ഇതുകേട്ടാണ് നാട്ടുകാര്‍ സ്‌ത്രീകളെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്‌ത്രീകളെ രക്ഷിച്ചത്.
എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും ഈ ഹീനകൃത്യത്തിന് നേതൃത്വത്തിന് നേതൃത്വം നല്‍കിയ സ്‌ത്രീകളുള്‍പ്പെട്ട സംഘം സ്ഥലം വിട്ടിരുന്നു.
ആറ് സ്‌ത്രീകളുള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടസ്‌ത്രീകളും പീഡനം നടത്തിയവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications