അഭയ: സെഷന്‍സ് കോടതിയിലേക്ക് മാറ്റി
കൊച്ചി: അഭയകേസ് വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസില്‍ പ്രതികളില്‍ നടത്തിയ നാര്‍കോ പരിശോധന ചിത്രീകരിച്ച സിഡികളുടെ യഥാര്‍ത്ഥ കോപ്പി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി തള്ളി.
വിചാരണ ഏതു കോടതിയില്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് സെഷന്‍സ് കോടതിയായിരിക്കും. സിബിഐ കോടതിയിലോ സിജെഎം കോടതിയിലോ വിചാരണ നടക്കാനാണ് കൂടുതല്‍ സാധ്യത.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചതിനുശേഷമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണു സിജെഎം കോടതി വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.
നാര്‍കോപരിശോധ്വ ചിത്രീകരിച്ച സിഡികളുടെ വീഡിയോ കോപ്പികള്‍ നേരത്തെ നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രേഖകളെല്ലാം പ്രതിഭാഗത്തിന് നല്‍കിയതാണെന്ന് പറഞ്ഞ കോടതി കൂടുതല്‍ രേഖകള്‍ വേണമെങ്കില്‍ വിചാരണ കോടതിയില്‍ നിന്നും സ്വീകരിക്കാമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications