എപി അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി
കണ്ണൂര്‍: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു പൊലീസില്‍ പരാതി. കണ്ണൂര്‍ ചൊവ്വ സ്വദേശി സക്കറിയയാണ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
ലണ്ടനിലെ ആയുധ നിര്‍മാണ കമ്പനി ജീവനക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ അബ്ദുള്ളക്കുട്ടിയോടു സക്കറിയ ചോദ്യം ചോദിച്ചിരുന്നു.
തന്‍റെ ബോസിനെ പരിചയപ്പെടുത്തിത്തരണമെന്നും ബിസിനസ് പങ്കാളിയാകാന്‍ ആഗ്രഹമുണ്ടെന്നും അതിനു കമ്മിഷന്‍ തരാമെന്നും എംപിയായിരിക്കെ അബ്ദുള്ളക്കുട്ടി പലതവണ തന്നോട് പറഞ്ഞിരുന്നുവെന്ന് സക്കറിയ പറയുന്നു.
മുഖാമുഖത്തിനിടെ സക്കറിയ ഇതുസംബന്ധിച്ച് ചോദിച്ച ചോദ്യം അബ്ദുള്ളക്കുട്ടിയെ പ്രകോപിപിതനാക്കിയിരുന്നു.
ചോദ്യം ബഹളത്തിലാണ് കലാശിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍ അബ്ദുള്ളക്കുട്ടി ത ന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സക്കറിയയുടെ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications