വോട്ടര്‍പട്ടിക: രേഖകളില്‍ പലതും വ്യാജം
കണ്ണൂര്‍: നിയമസഭാ ഉപതരിഞ്ഞെടുപ്പിനായി കണ്ണൂര്‍ മണ്ഡലത്തില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന യുഡിഎഫിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് സൂചന.
പട്ടികയില്‍ പേരുചേര്‍ക്കാനായി പലരും നല്‍കിയ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ പലരേഖകളും വ്യാജമാണെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ കളക്ടര്‍ ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
എന്നാല്‍ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷം തിരഞ്ഞെടുപ്പ് ഓഫീസര്‍ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരുടെ 40സംഘങ്ങളാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയത്.
കണ്ണൂര്‍ താലൂക്കിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു പരിശോധകര്‍ അപേക്ഷകര്‍ യഥാര്‍ത്ഥത്തില്‍ മണ്ഡലത്തിലെ താമസക്കാരാണോയെന്നാണ് പ്രധാനമായി പരിശോധിച്ചത്. വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആളില്ലാത്ത കെട്ടിടങ്ങള്‍, ക്വട്ടേഴ്‌സുകള്‍, ഹോസ്‌റ്റലുകള്‍ എന്നിവിടങ്ങളില്‍ പലരും അനധികൃതമായി വോട്ട് ചേര്‍ത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത്തരത്തില്‍ മൊത്തം അയ്യായിരത്തിനടുത്ത് അപേക്ഷകളാണ് ലഭിച്ചതെന്നാണ് അറിയുന്നത്. കണ്ണൂരിലെ വോട്ട് ചോര്‍ത്തല്‍ വിവാദമായതിനെത്തുടര്‍ന്നാണ് പൂര്‍ണമായ അന്വഷണം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. തെറ്റായ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications