Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്‌മാര്‍ട്‌സിറ്റി: പ്രശ്‌നങ്ങള്‍ പരിഹരിക്കും'

കൊച്ചി: സ്‌മാര്‍ട്‌സിറ്റി പദ്ധതിക്ക്‌ ദുബയ്‌ ഇന്റര്‍നെറ്റ്‌ സിറ്റി തയ്യാറല്ലെങ്കില്‍ മറ്റ്‌ വഴികള്‍ തേടുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

സ്‌മാര്‍ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീകോമിന്‌ താല്‍പര്യമില്ലെങ്കില്‍ സംസ്ഥാനം മറ്റുവഴികള്‍ തേടും.

സ്‌മാര്‍ട്‌സിറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്‌. ഇവ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുവഴികള്‍ തേടും- കോടിയേരി പറഞ്ഞു.

എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സിനു ലാലിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ത്ഥം നടന്ന കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നല്‍കാനുള്ള അവസരമാണ്‌ ഉപതിരഞ്ഞെടുപ്പ്‌. ആറ്‌ കേന്ദ്രമന്ത്രിമാരാണ്‌ കേരളത്തിനുള്ളത്‌. എന്നാല്‍ അതിന്റെ ഒരു ഗുണവും സംസ്ഥാനത്തിന്‌ ലഭിക്കുന്നില്ല.

സംസ്ഥാന സര്‍ക്കാറിന്റെ തന്ത്രപരമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ്‌ വല്ലാര്‍പാടം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്‌. ആസിയാന്‍ കരാര്‍ കേരളത്തിന്‌ അങ്ങേയറ്റം ദോഷം ചെയ്യുന്നതാണ്‌. ഇതിനെതിരെ ജനങ്ങള്‍ക്ക്‌ പ്രതികരിക്കാനുള്ള അവസരം കൂടിയാണ്‌ ഉപതിരഞ്ഞെടുപ്പ്‌- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+