ലൗ ജിഹാദിനെതിരെ രംഗത്തെത്തും: വെള്ളാപ്പള്ളി
ചങ്ങനാശേരി: ഹൈന്ദവകുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രേമം നടിച്ച് മതംമാറ്റുന്ന ലൗ ജിഹാദിനതിരെ എസ്‌എന്‍ഡിപിയോഗം രംഗത്തുവരുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഞായറാഴ്‌ച ചങ്ങനാശേരിയില്‍ നടത്തി വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലൗ ജിഹാദ് ഏറ്റവും കൂടുതല്‍ ബാധിച്ചത് നാരായണീയരെയാണ്. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തും.
ഒക്ടോബര്‍ 22ന് ചേര്‍ത്തലയില്‍ ചേരുന്ന നേതൃസമ്മേളനം ഇക്കാര്യം പ്രധാനവിഷയമായി ചര്‍ച്ചചെയ്യും-നടേശന്‍ പറഞ്ഞു.
മതംമാറ്റുന്ന പെണ്‍കുട്ടികളെ പാകിസ്‌താനിലേയ്‌ക്ക് വരെ കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതെല്ലാം ആര്‍എസ്‌എസിന്റെ ജല്‍പനങ്ങളാണെന്ന് പറഞ്ഞ് തള്ളുന്നത് ശരിയല്ല.
ഇത്തരം ചൂണഷങ്ങള്‍ക്കെതിരെ തിരുവിതാംകൂര്‍ രാജാവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് രൂപംകൊണ്ട ഹിന്ദു പാര്‍ലമെന്റ് പ്രതീക്ഷ നല്‍കുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications