തമിഴ്‌നാടിന്റെ നിലപാട് വഞ്ചനാപരം: വിഎസ്

ഈ വിഷയത്തില്‍ ഒടുക്കം തമിഴ്‌നാടിന് കേരളത്തിന്റെ നിലപാടുകള്‍ അംഗീകരിക്കേണ്ടിവരുമെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തമിഴ്‌നേതാക്കള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. കേരളത്തിലെ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവന്‍ പന്താടിക്കൊണ്ടാണ് സംസ്ഥാനം തമിഴ്‌നാടിന് ജലം നല്‍കുന്നത്.
പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും അവര്‍ക്ക് വെള്ളം നല്‍കുമെന്നകാര്യം നമ്മള്‍ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ നിലപാടുകള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിഎസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ കേരളസര്‍ക്കാര്‍ സര്‍വ്വേ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications