രാഷ്ട്രീയക്കാര്‍ ട്വിറ്റര്‍ ഉപയോഗിക്കണം: തരൂര്‍

അദ്ദേഹത്തിന്റെ വിശുദ്ധപശു പരാമര്‍ശവും അതുകൊണ്ടുണ്ടായ പുകിലുമൊന്നും ആരും മറന്നിരിക്കാന്‍ ഇടയില്ല. അതൊക്കെ എന്തായാലും ട്വിറ്റര്‍ ഉപയോഗിക്കാന്‍ രാഷ്ട്രീയക്കാര്‍ ഉത്സാഹം കാണിക്കണമെന്നുതന്നെയാണ് തരൂര്‍ പറയുന്നത്.
ന്യൂയോര്‍ക്കില്‍ ഒരു ഓണ്‍ലൈന്‍ റേഡിയോ പരിപാടിക്കിടയിലാണ് തരൂര്‍ ട്വിറ്ററിനെ പ്രമോട്ട് ചെയ്‌തത്. ഇതേസമയം തന്നെ തന്റെ കന്നുകാലിക്ലാസ് പ്രയോഗവും വിവാദവും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരെ ട്വിറ്ററിലേയ്‌ക്ക് ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ ട്വിറ്ററില്‍ ചേരാന്‍ താല്‍പര്യമുള്ളവരെ പിന്തിരിപ്പിക്കുകയാണ്. സ്വന്തം ചിന്തകള്‍ പങ്കുവയ്‌ക്കാന്‍ ട്വിറ്റര്‍ പോലെ ഇന്ററാക്ടീവ് ആയ മറ്റൊരു സൈറ്റ് ഇല്ല- തരൂര്‍ അഭിപ്രായപ്പെട്ടു.
കന്നുകാലിക്ലാസ് വിവാദത്തിന് ശേഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യക്കാരന്‍ തരൂരാണ്. മൂന്നുലക്ഷത്തിലേറെപ്പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ, കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ എന്നിവര്‍ ട്വിറ്ററില്‍ അംഗങ്ങളാണ്.












Click it and Unblock the Notifications