ഐഐടി: മിനിമം മാര്‍ക്ക് 80ശതമാനമാക്കും
ദില്ലി: ഐഐടി പ്രവേശന പരീക്ഷ എഴുതാന്‍ പ്ലസ്‌ടുവിന് മിനിമം 80ശതമാനം മാര്‍ക്കുവേണമെന്ന് നിബന്ധന കൊണ്ടുവരാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
ഐഐടി പ്രവേശന പരീക്ഷയ്‌ക്കെന്നപോലെ പ്ലസ്‌ടു പഠനത്തിനും വിദ്യാര്‍ത്ഥികള്‍ വേണ്ട ഗൗരവം നല്‍കണമെന്ന ലക്ഷ്യത്തോടെയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഐടി പ്രവേശന പരീക്ഷക്ക് പരിശീലനം നല്‍കുന്ന ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. അവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇത്തരം സെന്ററുകളില്‍ മികച്ച പരിശീലനം ലഭിക്കുമെന്ന വിശ്വാസത്തില്‍ പല വിദ്യാര്‍ത്ഥികളും പ്ലസ്‌ടു പരീക്ഷക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.
പ്രവേശന പരീക്ഷയ്‌ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. 2011ലെ ഐഐടി പ്രവേശന പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഐഐടി ഡയറക്ടര്‍മാരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്.
പുതിയ തീരുമാനം നടപ്പാകുന്നതോടെ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സമിതിയായിരിക്കും-കപില്‍ സിബല്‍ പറഞ്ഞു.
ഐഐടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications