പരേഡില്‍ ലാലിന്റെ ബെറ്റാലിയന് ഒന്നാം സ്ഥാനം

ചൊവ്വാഴ്‌ചയായിരുന്നു ടെറിട്ടോറിയല്‍ ആര്‍മിയുടെ അറുപതാംവാര്‍ഷികാഘോഷങ്ങള്‍ ദില്ലിയില്‍ നടന്നത്. പരേഡില്‍ പങ്കെടുത്ത മോഹന്‍ലാല്‍ ഉയര്‍ന്നഓഫീസര്‍മാരുള്‍പ്പെടെ പലസൈനികോദ്യോഗസ്ഥരുമായി ഈ അവസരത്തില്‍ ആഹ്ലാദം പങ്കിട്ടിരുന്നു.
പരേഡില്‍ പങ്കെടുക്കാന്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. പ്രതിരോധമന്ത്രി എകെ ആന്റണി അദ്ദേഹത്തെ അഭിനന്ദിച്ചു.
സൈനിക പരേഡില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സൈനിക വേഷങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ സന്തോഷമാണ് ഇതെന്നും ലാല്‍ പറഞ്ഞു. യുവാക്കള്‍ കൂടുതലായി സൈന്യത്തിലേക്ക് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
വാര്‍ഷിക പരേഡിന് ശേഷം സൈനിക പരേഡിന്റെ വിവിധ രീതികളില്‍ ലാലിന് പരിശീലനം നല്‍കി. ജൂലൈ 9നാണ് കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ ലാലിന് ടെറിട്ടോറിയല്‍ ലെഫ്‌റ്റനന്റ് കേണല്‍ പദവി സമ്മാനിച്ചത്.












Click it and Unblock the Notifications