സുധാകരന് എംപിയ്ക്കെതിരെ ജാമ്യമില്ലാ കേസ്
കണ്ണൂര്‍: വോട്ടര്‍പട്ടിക വിവാദത്തിന്റെ പേരില്‍ തഹസില്‍ദാരുടെ മുറിയില്‍ കയറി കുത്തിയിരുപ്പു സമരം നടത്തിയ കോണ്‍ഗ്രസ് എംപി കെ. സുധാകരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
തഹസില്‍ദാറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഓഫീസില്‍ അതിക്രമിച്ചു കടന്നു, തഹസില്‍ദാറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു ടൗണ്‍ പോലീസ് സുധാകരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 16നു വൈകിട്ടാണു കേസിനാസ്പദമായ സംഭവങ്ങള്‍ക്കു തുടക്കം. കണ്ണൂര്‍ മണ്ഡലം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു ഹിയറിങ്ങിനു ശേഷമുള്ള വര്ക്ക്ഷീറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരനും യു.ഡി.എഫ് പ്രവര്‍ത്തകരും കണ്ണൂര്‍ തഹസില്‍ദാര്‍ എം പി ഗോപിനാഥന്, ഇലക്ഷന് ഡപ്യൂട്ടി തഹസില്‍ദാര്‍ പി.പി. നാരായണന് എന്നിവരുടെ മുറിയില്‍ കുത്തിയിരുപ്പു സമരം നടത്തിയിരുന്നു.
വര്ക്ക്ഷീറ്റ് തരാന്‍ നിര്‍വാഹമില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞപ്പോള്‍ അത് എഴുതിത്തരണമെന്ന് എം.പി. ആവശ്യപ്പെട്ടു. എന്നാല്‍ അത് നല്കാന് തഹസില്‍ദാര്‍ വിസമ്മതിച്ചപ്പോള്‍ വാക്കേറ്റവും ബഹളവുമുണ്ടായി.
സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനുമായി ചില പ്രവര്‍ത്തകര്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് എം.പി.യുടെ നിര്‍ദേശപ്രകാരം കുറേ പ്രവര്‍ത്തകര്‍ ഓഫീസിന് പുറത്ത് പോയി. സ്ഥലത്തെത്തിയ പോലീസിനോട് പരാതിയില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞതിനെ തുടര്‍ന്ന് അവരും മടങ്ങി.
അഭിപ്രായവോട്ട്
വെള്ളിയാഴ്ച രാത്രിയോടെ ഈ പ്രശ്നം തീര്‍ന്നെങ്കിലും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ എസ്.പി.ക്ക് പരാതി നല്‍കുന്നത്. തുടര്‍ന്ന് എസ്.പി. ടൗണ്‍ പോലീസിന് കേസെടുക്കാനുള്ള നിര്‍ദേശം നല്കി.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പോരാട്ടം ഇതോടെ പുതിയ വഴിത്തിരിവിലേയ്ക്ക് കടക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രി കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
സുധാകരനെതിരേയുള്ള കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്മാന് അഡ്വക്കേറ്റ് സണ്ണിജോസഫ് ആരോപിച്ചു. സുധാകരന് എം.പിക്കെതിരേ കേസെടുത്ത നടപടി അധിക്ഷേപാര്‍ഹവും ധിക്കാരവുമാണെന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണന് പറഞ്ഞു.
-
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications