കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവി ചട്ടം ലംഘിച്ചു: അന്തിമ റിപ്പോര്‍ട്ട്‌

Google Oneindia Malayalam News

Vayalar Ravi
കണ്ണൂര്‍: കേന്ദ്രപ്രവാസിമന്ത്രി വയലാര്‍ രവി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന്‌ കണ്ണൂര്‍ ജില്ലാ കളക്ടര്‍ വി.കെ ബാലകൃഷ്‌ണന്‍ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കി.

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോയ്‌ക്കാണ്‌ ഇദ്ദേഹം അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇത്‌ ഉടന്‍തന്നെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറും.

കൂത്തുപറമ്പിലെ നിര്‍മ്മലഗിരി കോളെജിലും കണ്ണൂര്‍ പ്രസ്‌ ക്ലബ്ബിലും നടത്തിയ പരിപാടികളില്‍ നടത്തിയ പ്രസംഗങ്ങളില്‍ രവി വാഗ്‌ദാനങ്ങള്‍ നല്‍കുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

മന്ത്രിയുടെ പ്രസ്‌താവനകള്‍ ചട്ടലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഇടതുമുന്നണി ശനിയാഴ്‌ചതന്നെ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കിയിരുന്നു.

അന്നുതന്നെ കളക്ടര്‍ മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ രവി ചട്ടംലംഘിച്ചിട്ടുണ്ടാകാമെന്ന്‌ പരാമര്‍ശിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ്‌ ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌.

മന്ത്രിയുടെ പ്രസ്‌താവനകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്‌ പുതിയ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

വോട്ടര്‍പട്ടികയിലെ ക്രമക്കേട്‌ സംബന്ധിച്ച വിവാദവും ചട്ടലംഘനവും എല്ലാംകൂടി കണ്ണൂര്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തലവേദനയായി മാറുകയാണ്‌.

വോട്ടര്‍പ്പട്ടിക സംബന്ധിച്ച പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചൊവ്വാഴ്‌ച വൈകീട്ട്‌ ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കുന്നുണ്ട്‌.

കണ്ണൂരിലെ കളക്ടറും സിപിഎമ്മിന്‌ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പദവി ഒഴിയണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ്‌ മന്ത്രിക്കെതിരെ ചട്ടലംഘന ആരോപണവുമായി സിപിഎമ്മും കളക്ടറും രംഗത്തെത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X