കശ്‌മീര്‍ സ്വതന്ത്രരാജ്യമാണെന്ന് ചൈന

ടിബറ്റ് സന്ദര്‍ശനത്തിനായി ചൈനീസ് സര്‍ക്കാര്‍ പ്രത്യേകം ക്ഷണിച്ചുകൊണ്ടുവന്നിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിവാദ ലഘുലേഖ വിതരണം ചെയ്‌തിരിക്കുന്നത്.
ഇന്ത്യ, നേപ്പാള്‍, മ്യാന്‍മര്‍, കശ്‌മീര്‍ മേഖല എന്നിവയാണ് ടിബറ്റിന്റെ നാലതിരുകള്‍. ഇതില്‍ കശ്‌മീര്‍ മേഖലയൊഴികെ മൂന്നും പരമാധികാര രാഷ്ട്രങ്ങള്‍-എന്നാണ് ലഘുലേഖയില്‍ പറയുന്നത്. ഇതൂകൂടാതെ കശ്‌മീരിനെ പ്രത്യേക രാഷ്‌്‌ട്രമായി ചിത്രീകരിക്കുന്ന ഭൂപടവും ചൈന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേഖലയുടെ അടിസ്ഥാന ഭൂമിശാസ്‌ത്രവിവരങ്ങള്‍ ലഭ്യമാക്കാനെന്ന പേരിലാണ് ചൈനീസ് അധികൃതര്‍ സന്ദര്‍ശകര്‍ക്ക് ലഘുലേഖ ലഭ്യമാക്കുന്നത്. സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കൊപ്പം കശ്‌മീരിനെയും ഉള്‍പ്പെടുത്തി പ്രദേശത്തെ പ്രത്യേക രാജ്യമായി ഉയര്‍ത്തിക്കാട്ടാനാണ് ചൈനയുടെ ശ്രമം.
ഇതേപോലെതന്നെ ചൈന, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ലഭിക്കുന്ന ഇന്ത്യാ ഭൂപടത്തില്‍ ജമ്മകശ്‌മീരിനെ ഒഴിവാക്കിയിരിക്കുന്നതും ഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ കുല്‍സിത പ്രവൃത്തിയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
നേപ്പാളുമായി തുറന്ന അതിര്‍ത്തി അടക്കണമെന്ന് ചൈന ആവശ്യപ്പെടുന്നുണ്ട്. ടിബറ്റിലെ ചൈനാവിരുദ്ധ നീക്കങ്ങള്‍ക്ക് സഹായം ലഭിക്കുന്നതു നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണെന്നാണ് വാദം. ദലൈലാമയെ പുറത്താക്കിയാല്‍ ഇന്ത്യയുമായുള്ള ബന്ധം തങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ചൈന പറയുന്നുണ്ട്.












Click it and Unblock the Notifications