ന്യൂയോര്‍ക്ക് ടൈംസ് പ്രതിസന്ധിയില്‍

പരസ്യത്തില്‍ നിന്നുള്ള വരുമാനത്തിലും വിതരണത്തിലും ഉണ്ടായ ഇടിവ് മൂലം പത്രസ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്.
സ്വമേധയാ വിരമിക്കാനുള്ള പദ്ധതിയില്‍ 45ദിവസത്തിനകം അപേക്ഷ നല്‍കണമെന്ന് കാണിച്ച് പത്രത്തിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബില്‍ കെല്ലറുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് എഡിറ്റോറിയലിലെ ചില അംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
2008ലും സാമ്പത്തിക പ്രതിസന്ധികാരണം റിപ്പോര്‍ട്ടര്‍മാരുള്‍പ്പെടെ ഏറെപ്പേര്‍ക്ക് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
അമേരിക്കയില്‍ ഏറ്റവുംകൂടുതല്‍ മാധ്യമപ്രവര്‍ത്തര്‍ ജോലിചെയ്യുന്ന പത്രമാണിത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ മാത്രം 1250 പേരാണ് ഇവിടെ ജോലിചെയ്യുന്നത്.












Click it and Unblock the Notifications