മാവോയിസ്‌റ്റുകള്‍ സ്‌കൂള്‍ കത്തിച്ചു
പട്‌ന: ബീഹാറിലെ ബങ്ക ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ മാവോയിസ്‌റ്റുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു. നൂറോളം വരുന്ന മാവോയിസ്റ്റുകള്‍ ബുധനാഴ്‌ച പുലര്‍ച്ചെ 2.30നാണ് സ്‌കൂള്‍ തകര്‍ത്തത്.
സ്‌കൂളില്‍ പോലീസ് പോസ്റ്റ് സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു, ഇതിനിടെയാണ് മാവോയിസ്‌റ്റുകള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്തത്.ഗ്രനേഡുകള്‍ ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന് മുറികളുള്ള സ്‌കൂളിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
നിരവധി ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. സ്‌കൂളിന് തൊട്ടടുത്തുള്ള സംഗ്രാംപൂര്‍ ബ്ലോക്ക് ഓഫീസ് മാവോയിസ്‌റ്റുകള്‍ നേരത്തെ ബോംബ് വെച്ച് തകര്‍ത്തിരുന്നു. അക്രമികളെ പിടികൂടാനായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications