മുല്ലപ്പെരിയാര്‍:സര്‍വെ നടത്തുന്നത് തടയില്ല

അതേ സമയം കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് രണ്ട് മാസം നീട്ടിവെയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്തു കാരണത്താലാണ് കേസ് നീട്ടാന്‍ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.
കേസ് നീട്ടി വയ്‌ക്കണമെങ്കില്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തണമെന്ന മുന്‍ ഉത്തരവ് പാലിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കേസ് നീട്ടാന്‍ കോടതി വിസമ്മതിച്ചത്. ഇതോടെ സുപ്രീം കോടതിയില്‍ മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമ വാദം ആരംഭിച്ചു കഴിഞ്ഞു. ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.
സുപ്രീം കോടതിയില്‍ കേരളത്തിന് വേണ്ടി കേസ് വാദിയ്‌ക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്‌ക്ക് ബുധനാഴ്‌ച കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് സംസ്ഥാനത്തിന് ക്ഷീണമായി. അംബാനി സഹോദരന്മാരുടെ കേസില്‍ മുകേഷ് അംബാനിയ്‌ക്കുവേണ്ടി ഹാജരാകേണ്ടി വന്നതിനാലാണ് ഹരീഷ് സാല്‍വെ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനുവേണ്ടി ഹാജരാകാതിരുന്നത്. ഈ വിഷയം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശ് ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല.
തമിഴ്‌നാടിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് പരാശരനാണ് സര്‍വെ സ്‌റ്റേചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ സര്‍വെയില്‍ ഇടപെടാനാകില്ലെന്നും ഡാം നിര്‍മ്മാണവുമായി സര്‍വെയ്‌ക്ക് ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒറ്റ ദിവസംകൊണ്ട് പുതിയ അണക്കെട്ട് നിര്‍മ്മിയ്‌ക്കാനാകില്ല. സര്‍വെ പൂര്‍ത്തിയാക്കാന്‍തന്നെ വര്‍ഷങ്ങള്‍ വേണ്ടിവരും. അതിനാല്‍ സര്‍വെ നടത്തുന്നതില്‍ തമിഴ്‌നാട് വേവലാതിപ്പെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കേരളം രൂപവത്‌കരിച്ച ഡാം സുരക്ഷാ അതോറിറ്റി നിയമത്തിന്റെ സാധുതയ്ക്കെതിരെയും തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications