ദിവാകരന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കലക്ടര്‍

പട്ടയം ലഭിയ്‌ക്കാത്തവര്‍ക്ക് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് ആലപ്പുഴയിലെ ആലിശ്ശേരിയില്‍ നടന്ന കുടുംബസംഗമത്തില്‍ സി ദിവാകരന്‍ പറഞ്ഞതാണ് പരാതിയ്‌ക്ക് അടിസ്ഥാനം.
ഇടതുമുന്നണി വിജയിച്ചാല്‍ പുറമ്പോക്കില്‍ കഴിയുന്ന കുടികിടപ്പുകാര്‍ക്ക് പട്ടയം നല്‍കുമെന്നാണ് തത്തംപള്ളിയിലെ ഭജനമഠം കുടുംബയോഗത്തില്‍ മന്ത്രി പറഞ്ഞത്. എപിഎല്‍ കാര്‍ഡുള്ളവരില്‍ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബിപിഎല്‍ കാര്‍ഡ് അനുവദിക്കുമെന്ന് കുന്നുംപുറത്തെ കുടുംബയോഗത്തില്‍ പറഞ്ഞതായും പരാതിയില്‍
ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇവയൊക്കെ പ്രഖ്യാപനങ്ങളല്ലെന്നും മറിച്ച്‍ അവിടെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ മാത്രമായാണ് മന്ത്രി പറഞ്ഞതെന്നും കലക്‌ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊക്കെ നേരത്തെ തന്നെ മറ്റു പൊതുചടങ്ങുകളില്‍ പറഞ്ഞിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടും അതോടൊപ്പം ചേര്‍ത്തിരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമായിരിക്കും ചീഫ് ഇലക്‌ടറല്‍ ഓഫിസര്‍ അടുത്ത നടപടികള്‍ സ്വീകരിക്കുക.
സി ദിവാകരന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു പ്രഖ്യാപനങ്ങള്‍ നടത്തിയതായി കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ, കെസി. വേണുഗോപാല്‍ എംപി എന്നിവരാണ് ആരോപണമുയര്‍ത്തിയത്.












Click it and Unblock the Notifications