കണ്ണൂരിലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂര്‍: നിയസഭാ ഉപതിരഞ്ഞെടുപ്പ് നക്കുന്ന കണ്ണൂരിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 119 ബൂത്തുകളിലായി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 133, 323 പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 9,357 പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. ട്രാസ്‌ഫര്‍ വോട്ടില്‍ 1370 പേരെയും ഉള്‍പ്പെടുത്തി. അതേ സമയം നിലവിലുള്ള വോട്ടര്‍പട്ടികയിലെ 6386 പേരെ പട്ടികയില്‍ നിന്നും നീക്കം ചെയ്‌തു.
ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ നളിനി നെറ്റോയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ തഹസീല്‍ദാരാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. കണ്ണൂരിലെ വോട്ടര്‍പട്ടികയില് വ്യാപക ക്രമക്കേട് നടന്നുവെന്ന് യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍ മേല്‍ തീരുമാനം വരുന്നതിന് മുന്‍പാണ് പട്ടിക പ്രസിദ്ധീകരിച്ചിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്‌മമായ പരിശോധന നടത്തിയ ശേഷമാണ് പട്ടിക ഇറക്കിയിരിക്കുന്നത്. മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ 40 ടീമുകള്‍ വോട്ടര്‍പട്ടിക പരിശോധിച്ചാണ് അന്തി വോട്ടര്‍ പട്ടിക തയാറാക്കിയത്.












Click it and Unblock the Notifications