ടിപ്പര്‍ ലോറി സമരം പിന്‍വലിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി ടിപ്പറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം രാവിലേയും വൈകിട്ടും ഓരോ മണിക്കൂറായി പരമിതപ്പെടുത്തി. ടിപ്പര്‍ലോറികള്‍ക്ക് സ്‌പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനും ധാരണയായി.
സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ നിരോധിച്ചതായിരുന്നു ലോറി ഉടമകളുടെ പ്രതിഷേധത്തിനിടയാക്കിയത്. ലോറിയില്‍ മണ്ണടിക്കുന്നതില്‍ പുതുതായി ഏര്‍പ്പെടുത്തിയ വകുപ്പ് പ്രകാരമുള്ള ഭീഷണിയും പാസ് നിയന്ത്രണങ്ങളും നിലനില്‍ക്കേ സമരം പിന്‍വലിക്കില്ലെന്നും ടിപ്പര്‍ലോറി ഓണേഴ്‌സ് ആന്‍ഡ് സ്‌റ്റാഫ് അസോസിയേഷന്‍ നിലപാടെടുത്തിരുന്നു.












Click it and Unblock the Notifications