കണ്ണൂര്‍ അന്തിമ വോട്ടര്‍പട്ടിക ഇന്ന്

അന്തിമലിസ്റ്റില്‍ എത്ര വോട്ടര്‍മാരാവും ഉള്‍പ്പെടുകയെന്ന് പറയാനാവില്ല. ഇതേക്കുറിച്ചുള്ള ഒരു പരാതിയും തിരഞ്ഞെടു്‌പ്പിന് മുമ്പ് പരിശോധിയ്‌ക്കുന്നതല്ലെന്നും നളിനി നെറ്റോ വ്യക്തമാക്കി. അതിനിടെ കേന്ദ്രമന്ത്രി വയലാര്‍ രവിയെക്കുറിച്ച് കളക്‌ടര്‍ നല്‌കിയ റിപ്പോര്‍ട്ട് കേന്ദ്ര ഇലക്‌ഷന്‍ കമ്മീഷനു കൈമാറിയെന്ന് അവര്‍ അറിയിച്ചു. വയലാര്‍ രവി തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചു എന്നാണ് കളക്‌ടറുടെ റിപ്പോര്‍ട്ടിലുള്ളത്. വളരെ വിശദവും ദീര്‍ഘവുമായ റിപ്പോര്‍ട്ടാണ് കളക്‌ടര്‍ നല്‍കിയത്. കലക്ടര്‍ തെളിവായി സമര്‍പ്പിച്ച പത്രവാര്‍ത്തയുടെ കട്ടിങുകളും വീഡിയോ ക്ലിപ്പിങുകളും ഒപ്പം നല്‍കിയിട്ടുണ്ട്.
തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കെ സുധാകരന്‍ എംപിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച സംഭവത്തെക്കുറിച്ച് കളക്‌ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ പറഞ്ഞു.












Click it and Unblock the Notifications