പരാജയം സമ്മതിയ്‌ക്കുന്നു: ബിജെപി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയം അംഗീകരിക്കുന്നതായി ബിജെപി കേന്ദ്ര നേതൃത്വം. ആത്മപരിശോധന നടത്തേണ്ട സമയമാണ് വന്ന് ചേര്‍ന്നിരിയ്‌ക്കുന്നത്, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കേണ്ടയിരിക്കുന്നുവെന്നും പാര്‍ട്ടി പ്രാഥമികമായി വിലയിരുത്തുന്നുവെന്ന് ബിജെപി വക്താവ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിയ്‌ക്കുന്നതായും ഇത്തരത്തിലൊരു തോല്‍വി പാര്‍ട്ടി പ്രതീക്ഷിച്ചതല്ലെന്നും മുരളീ മനോഹര്‍ ജോഷി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് വ്യാപകമായ ക്രമക്കേട് നടത്തിയതായി ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇവിഎം എന്നത് കോണ്‍ഗ്രസ് ഇലക്ട്രോണിക് വിക്ടറി മെഷീന്‍ എന്നായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. മറ്റൊന്നും പറയാനില്ലത്തതുകൊണ്ടാണ് ബി ജെ പി കോണ്‍ഗ്രസിനെ കുറ്റം പറയുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമെന്നും സംസ്ഥാന ബിജെപി സെക്രട്ടറി വിനോത് തവാദെ പറഞ്ഞു. പരാജയം സമ്മതിക്കുന്നതായി ബിജെപി നേതാവ് നിതിന്‍ ഗാഡ്‌കരിയും പ്രസ്‌താവിച്ചു.












Click it and Unblock the Notifications