മഥുര അപകടം: പ്രതികള്‍ അജ്ഞാത യാത്രക്കാര്‍
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയ്‌ക്ക് സമീപം തീവണ്ടികള്‍ കൂട്ടിയിടിച്ച് 22 പേര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് അജ്ഞാതരായ യാത്രക്കാരെ പ്രതികളാക്കി പോലീസ് കേസെടുത്തു.
ഉദയ്‌പുര്‍-നിസ്സാമുദ്ദീന്‍ എക്‌സ്‌പ്രസില്‍ സഞ്ചരിച്ചിരുന്ന ചില യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടിനിര്‍ത്തിയതാണ് തൊട്ടുപിന്നില്‍ വന്ന ഗോവ-സമ്പര്‍ക്ക് ക്രാന്തി എക്‌സ്‌പ്രസ് വന്നിടിക്കാന്‍ കാരണമായതെന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം തീവണ്ടിയില്‍ ഉണ്ടായിരുന്ന ഒരു കുറ്റവാളി രക്ഷപ്പെടാനായി ചങ്ങല വലിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിയ്‌ക്കാന്‍ രാജസ്ഥാനിലെ കോട്ടയിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തതായി അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications