ഏകകക്ഷിഭരണം സ്വപ്നം കണ്ട് കോണ്‍ഗ്രസ്

ഇതിന്റെ ആദ്യപടിയെന്നോണം എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്രത്തില്‍ ഇപ്പോള്‍ വ്യക്തമായ സ്വാധീനമുള്ളത് തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രമാണ്. മറ്റു കക്ഷികള്‍ക്കെല്ലാം പതിയെ സ്വാധീനം കുറഞ്ഞുവരുകയാണ്. ആര്‍ജെഡി, എല്‍ജെപി, ജെഎംഎം എന്നീ കക്ഷികളെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിന് പിന്നാലെയാണ്. ഇവരുടെ എല്ലാവരുടെയും കാരണവരാകുകയെന്ന ഉദ്യമമാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ളത്.
ശിവസേനയുടെ പിളര്‍പ്പാണ് അക്ഷരാര്‍ത്ഥത്തില്‍ മഹാരാഷ്ട്രത്തില്‍ കോണ്‍ഗ്രസിന് അനുഗ്രഹമായത്. 1999ല്‍ ഇവിടെ ഏതാണ്ട് തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു കോണ്‍ഗ്രസ്. ബിജെപി-ശിവസേന ഉരുക്കുകോട്ടയായിരുന്നിട്ടും 10വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
പിന്നീട് എന്‍സിപിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്തി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍സിപിയാണ് കൂടുതല്നേട്ടമുണ്ടാക്കിയത്. പിന്നീട് ഏറെ വടംവലികള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം ലഭിച്ചത്. എന്നാല്‍ ഇക്കുറി ഇതിന് പകരം വീട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്‍സിപിയ്ക്ക് ഇത്തവണ സ്വാധീനം കുറഞ്ഞതായാണ് കാണുന്നത്.
കേരളത്തിന്റേതുപോലെയൊരു രാഷ്ട്രീയമനസ്സാണ് ഹരിയാനയുടേതും ഒരിക്കലും സ്ഥിരമായി ഒറ്റക്കക്ഷികളെയും അധികാരത്തിലെത്തിക്കാറില്ല. എന്തായാലും കാലാവധി അവസാനിക്കും മുമ്പേ തിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി ഭൂപേന്ദര്‍ ഹൂഡയ്ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. ഭജന്‍ ലാല്‍ പാര്‍ട്ടിക്ക് പുറത്തായ സാഹചര്യത്തിലാണ് ഹൂഡ ജനവിധി തേടിയത്. സ്വതന്ത്രരുടെ പിന്തുണ ആവശ്യമാണെങ്കിലും ഇത് ഹൂഡക്ക് വലിയ ഭീഷണിയായിത്തീരാന്‍ സാധ്യതയില്ല.
അരുണാചല്‍ എന്നും കേന്ദ്രഭരണത്തിനൊപ്പം നില്ക്കുന്ന രീതിയാണ് പിന്തുടര്ന്നിട്ടുള്ളത്. സംസ്ഥാനം രൂപീകൃതമായശേഷം ഏറ്റവും കൂടുതല്‍ തവണ ഭരണത്തിലിരുന്നത് കോണ്‍ഗ്രസാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരനനഷ്ടപ്പെട്ട അവസരത്തില്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപിയുമായി സഖ്യത്തിലാവുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി അപാംഗ് ചെയ്തത്.
പിന്നീട് കോണ്‍ഗ്രസില്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ അപാംഗും തിരിച്ചെത്തി. ഈ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി തകര്‍ന്ന് തരിപ്പണമായി. തൃണമൂലും എന്‍സിപിയുമായിരുന്നു ഇവിടെ കോണ്‍ഗ്രസിനെതിരെ പോരാട്ടം നടത്തിയത്. ഇരുകൂട്ടര്‍ക്കും ഏറ്റ ക്ഷീണം കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ശക്തികൂട്ടുമെന്നകാര്യത്തില് സംശയമില്ല.
കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഈ വിജയം മുന്‍നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രചാരണം. ഇത് കേരളത്തിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറ്റുന്ന ചിത്രം വരും ദിവസങ്ങളില്‍ വ്യക്തമാകും.
-
'ബാങ്കിലെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെങ്കിലും പുറത്ത് വിടൂ..ശവം തൂക്കി കോൺഗ്രസിന് മാപ്പില്ല ',കെ റഫീഖ് -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
'സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു, ഖാർഗെയം കൊണ്ട് കളവ് പറയിച്ചാലെ ഇനി രക്ഷയുള്ളൂ' -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് 91 ലക്ഷം പേരെ! മമതയ്ക്ക് തിരിച്ചടിയോ? -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ? -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി












Click it and Unblock the Notifications