മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം
മുംബൈ: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വ്യാഴാഴ്ച അറിയാം. മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സഖ്യസ്ഥാനാര്ത്ഥികള്ക്കാണ് മുന്‍തൂക്കം.
ഹരിയാനയിലും അരുണാചലിലും കോണ്‍ഗ്രസ് നല്ല നിലയില്‍ ലീഡ് ചെയ്യുന്നതയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ കോണ്‍-എന്‍സിപി സഖ്യം മുന്നിലാണെങ്കിലും ബിജെപി-ശിവസേന സഖ്യം തൊട്ടുപിന്നാലെയുണ്ട്. യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്തേണ്ട ബാധ്യത കൂടി കോണ്‍ഗ്രസിനുണ്ട്.
വിവിധ കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയോടെ എല്ലാ സീറ്റുകളിലെയും ഫലങ്ങള്‍ അറിയാനാവുമെന്നാണ് പ്രതീക്ഷയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്എന്‍.സി.പി. സഖ്യവും ഹരിയാണയില്‍ കോണ്‍ഗ്രസ്സും ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. അരുണാചലിലും കോണ്‍ഗ്രസ് മുഖ്യമന്ത്രി ഖണ്ഡു ദോര്‍ജി മടങ്ങിയെത്തുമെന്നാണ് പ്രവചനം.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications