Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടം പറത്തിയാല്‍ 1000രൂപ പിഴ

ചെന്നൈ: നഗരത്തില്‍ പട്ടം പറത്തുന്നതിന്‌ വിലക്ക്‌. ഇനിമുതല്‍ നഗരത്തില്‍ പട്ടം പറത്തിയാല്‍ 1000 രൂപവരെ പിഴ നല്‍കേണ്ടിവരുകയോ ജാമ്യമില്ലാ കേസില്‍ അകപ്പെടുകയോ ചെയ്‌തേക്കാം.

പട്ടം പറത്താന്‍ ഉപയോഗിക്കുന്ന നൂല്‍ നഗരവാസികള്‍ക്ക്‌ ഭീഷണിയാകുന്ന സാഹചര്യത്തിലാണ്‌ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ആറു പേര്‍ക്കാണ്‌ ഇവിടെ പരുക്കേറ്റത്‌.

2007ല്‍ ഒരു എട്ടുവയസ്സുകാരന്‍ പട്ടത്തിന്റെ നൂലില്‍ കുരുങ്ങി മരിച്ചതിനെത്തുടര്‍ന്ന്‌ പട്ടം പറത്തല്‍ നിയമവിരുദ്ധമാക്കിയിരുന്നു. എന്നാല്‍ ആ നിയമം കര്‍ശനമാക്കിയിരുന്നില്ല.

പട്ടത്തിന്റെ നൂലില്‍ ഒട്ടിക്കുന്ന ചില്ലുകഷണങ്ങളാണ്‌ ഭീഷണിയുയര്‍ത്തുന്നത്‌. പട്ടം പറത്തുന്നവര്‍ക്കെതിരെയെന്നപോലെ പട്ടം വില്‍ക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന്‌ ചെന്നൈ പൊലീസ്‌ നോര്‍ത്ത്‌ സോണ്‍ ജോയിന്റ്‌ കമ്മീഷണര്‍ എസ്‌ എന്‍ ശേഷാദ്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+