മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ തര്‍ക്കം
ദില്ലി: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പദം ആര്‍ക്കെന്നതിനെ സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കിടയിലും തര്‍ക്കം ഉടലെടുത്തു.
മഹാരാഷ്‌ട്രയിലെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്ന് ആയിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിലാസ്‌റാവു ദേശ്‌മുഖ് പ്രസ്‌താവിച്ചു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ദേശ്‌മുഖ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി പദം ഇരുപാര്‍ട്ടികളും മാറി മാറികൈകാര്യം ചെയ്യണമെന്നാണ് എന്‍സിപിയുടെ നിലപാട്.
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്. എന്‍സിപി 58 സീറ്റിലും കോണ്‍ഗ്രസ് 78 സീറ്റിലും ലീഡ് ചെയ്യുകഗയാണ്. എതിരാളികളായ ബിജെപിയ്‌ക്ക് 47 ഉം ശിവസേന 54 ഉം സീറ്റുകളിലാണ് ലീഡുള്ളത്. മുഖ്യമന്ത്രി പദം കയ്യാളുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മിലുള്ള അവകാശത്തര്‍ക്കം പെട്ടെന്നൊന്നും അവസാനിയ്‌ക്കില്ലെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ്‌പവാറുമായി സംസാരിച്ച് വ്യക്തത വരുത്തിക്കഴിഞ്ഞുവെന്ന് ദേശ് മുഖ് പറഞ്ഞു. മഹാരാഷ്‌ട്രയിലെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്ന് തന്നെ ആയിരിക്കും, സംശയം വേണ്ട-ദേശ്‌മുഖ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കില്ലെന്ന് ശരദ്‌പവാര്‍ ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications