തീവണ്ടിയില്‍ പ്രമേഹക്കാര്‍ക്ക് പ്രത്യേക മെനു
ദില്ലി: പ്രമേഹ രോഗികള്‍ക്ക് തീവണ്ടിയാത്രക്കിടയില്‍ ആശങ്കയില്ലാതെ ഭക്ഷണം കഴിയ്‌ക്കാനുള്ള അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേയാണ് പ്രമേഹരോഗികള്‍ക്കായി തീവണ്ടിയില്‍ പ്രത്യേക മെനു ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
പ്രമേഹമുള്ളവര്‍ക്ക് അവരുടെ അസുഖം കൂടാത്ത വിധത്തിലുള്ള സെ്‌പഷ്യല്‍ ഡയറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പാസഞ്ചര്‍ സര്‍വ്വീസസ് കമ്മിറ്റി മെംബറും മുന്‍ എംപിയുമായ അബു അയേഷ് മോണ്ടല്‍ പറഞ്ഞു.
പ്രമേഹമുള്ളവര്‍ക്ക് പുറത്തുനിന്നും ആഹാരം കഴിയ്‌ക്കുകയെന്നത് തീര്‍ത്തും അപകടം പിടിച്ച കാര്യമാണ്. പ്രത്യേകിച്ചും തീവണ്ടിയാത്രപോലുള്ള ഘട്ടങ്ങളില്‍ ഒട്ടേറെപ്പേര്‍ ഭക്ഷണകാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
എന്തായാലും പ്രത്യേക മെനു ഒരുക്കാന്‍ റയില്‍വേ തയ്യാറായാല്‍ ദീര്‍ഘദൂരയാത്ര കഴിഞ്ഞുവരുമ്പോഴേയ്‌ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടിവരില്ല.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രമേഹരോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം. സ്‌പെയിനിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം.












Click it and Unblock the Notifications