താക്കറെയ്ക്ക് അടിതെറ്റുന്നു

ഈ നിയസഭാ തിരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയതോടെ പാര്‍ട്ടിയുടെ മങ്ങല്‍ പൂര്‍ണമായി. നാല് നൂറ്റാണ്ട് മുമ്പ് ജന്മം കൊണ്ട ശിവസേനയുടെ പിതാവെന്ന പേരിന് ബാല്‍ താക്കറെയല്ലാതെ മറ്റൊരാള്‍ക്കും അര്‍ഹതയില്ല. ആദ്യകാലങ്ങളില്‍ മുംബൈ നഗരത്തില്‍ മാത്രമേ ശിവസേനക്ക് നിലനില്പുണ്ടായിരുന്നുള്ളു.
എന്നാല്‍ പിന്നീട് പതുക്കെ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലും മറ്റു പട്ടണങ്ങിലും ഇതിന് നല്ല വേരോട്ടം ലഭിച്ചു. തൊണ്ണൂറുകളില്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പാര്‍ട്ടി സ്വന്തമാക്കിത്തുടങ്ങി. ബിജെപിയോടുള്ള അടുപ്പമാണ് ശിവസേനയെ പിന്നീട് തുണച്ചത്. 1995ല്‍ ബിജെപിയുമായി സഖ്യം ഉണ്ടായതോടെ ആദ്യമായി ഒരു ശിവസേന നേതാവ് മുഖ്യമന്ത്രിയായി.
കിരീടവും ചെങ്കോലുമില്ലാതെ ശിവസേനയുടെ ചക്രവര്‍ത്തിയായി വാണ ബാല്‍താക്കറെ പക്ഷേ സ്വന്തം ചേരിയില്‍ വിള്ളല്‍ വീഴുന്ന് തിരിച്ചറിയുമ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.
പാര്‍ട്ടി വിട്ട ഛഗന്‍ ഭുജ്ജല്‍, നാരായണന് റാണെ തുടങ്ങിയവരെല്ലാം താക്കറെയ്ക്ക് അപ്രതീക്ഷിത തിരച്ചടിയാണ് നല്‍കിയത്. സഞ്ജയ് നിരുപം കൂടി പാര്‍ട്ടി വിട്ടതോടെ താക്കറെയുടെ നില ഏതാണ്ട് പരുങ്ങലിലായി.
യഥാര്‍ത്ഥത്തില്‍ ശിവസേനയുടെ അടിസ്ഥാനശില ഇളക്കിയത് താക്കറെ കുടുംബത്തിലെ ആഭ്യന്തരവഴക്കാണ്. ഭാവിയില്‍ ആര് പാര്‍ട്ടി നേതൃസ്ഥാനത്തെത്തുമെന്നതിനെച്ചൊല്ലിയായിരുന്നു വഴക്ക്.
സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ പുതിയ പാര്‍ട്ടി രൂപപ്പെട്ടു. ഈ തിരഞ്ഞെടുപ്പോടെ തീര്‍ത്തും അരികിലേക്ക് മാറ്റപ്പെട്ട ശിവസേനക്ക് മഹാരാഷ്ട്രത്തില്‍ പഴയ പ്രതാപം തിരിച്ചെടുക്കുകയെന്നത് തീര്‍ത്തും കടുപ്പമേറിയ ഒന്നായിരിക്കും.
-
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications