കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെയ്‌ക്ക്‌ അടിതെറ്റുന്നു

Google Oneindia Malayalam News

Bal Thackeray
മുംബൈ: മഹാരാഷ്ട്രത്തില്‍ ശിവസേനയുടെ പ്രഭാവം മങ്ങുന്നു. തീവ്രഹിന്ദുത്വവാദവും മണ്ണിന്റെ മക്കള്‍ വാദവും വളര്‍ത്തി മഹാരാഷ്ട്രത്തിലെ രാഷ്ട്രീയത്തില്‍ പുതുശക്തിയായി വളര്‍ന്ന ശിവസേനയുടെ തിളക്കം ഏതാണ്ട്‌ അവസാനിച്ചു.

ഈ നിയസഭാ തിരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയതോടെ പാര്‍ട്ടിയുടെ മങ്ങല്‍ പൂര്‍ണമായി. നാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ ജന്മം കൊണ്ട ശിവസേനയുടെ പിതാവെന്ന പേരിന്‌ ബാല്‍ താക്കറെയല്ലാതെ മറ്റൊരാള്‍ക്കും അര്‍ഹതയില്ല. ആദ്യകാലങ്ങളില്‍ മുംബൈ നഗരത്തില്‍ മാത്രമേ ശിവസേനക്ക്‌ നിലനില്‍പുണ്ടായിരുന്നുള്ളു.

എന്നാല്‍ പിന്നീട്‌ പതുക്കെ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലും മറ്റു പട്ടണങ്ങിലും ഇതിന്‌ നല്ല വേരോട്ടം ലഭിച്ചു. തൊണ്ണൂറുകളില്‍ തിരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ പാര്‍ട്ടി സ്വന്തമാക്കിത്തുടങ്ങി. ബിജെപിയോടുള്ള അടുപ്പമാണ്‌ ശിവസേനയെ പിന്നീട്‌ തുണച്ചത്‌. 1995ല്‍ ബിജെപിയുമായി സഖ്യം ഉണ്ടായതോടെ ആദ്യമായി ഒരു ശിവസേന നേതാവ്‌ മുഖ്യമന്ത്രിയായി.

കിരീടവും ചെങ്കോലുമില്ലാതെ ശിവസേനയുടെ ചക്രവര്‍ത്തിയായി വാണ ബാല്‍താക്കറെ പക്ഷേ സ്വന്തം ചേരിയില്‍ വിള്ളല്‍ വീഴുന്ന്‌ തിരിച്ചറിയുമ്പോഴേയ്‌ക്കും ഏറെ വൈകിയിരുന്നു.

പാര്‍ട്ടി വിട്ട ഛഗന്‍ ഭുജ്ജല്‍, നാരായണന്‍ റാണെ തുടങ്ങിയവരെല്ലാം താക്കറെയ്‌ക്ക്‌ അപ്രതീക്ഷിത തിരച്ചടിയാണ്‌ നല്‍കിയത്‌. സഞ്‌ജയ്‌ നിരുപം കൂടി പാര്‍ട്ടി വിട്ടതോടെ താക്കറെയുടെ നില ഏതാണ്ട്‌ പരുങ്ങലിലായി.

യഥാര്‍ത്ഥത്തില്‍ ശിവസേനയുടെ അടിസ്ഥാനശില ഇളക്കിയത്‌ താക്കറെ കുടുംബത്തിലെ ആഭ്യന്തരവഴക്കാണ്‌. ഭാവിയില്‍ ആര്‌ പാര്‍ട്ടി നേതൃസ്ഥാനത്തെത്തുമെന്നതിനെച്ചൊല്ലിയായിരുന്നു വഴക്ക്‌.

സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ പുതിയ പാര്‍ട്ടി രൂപപ്പെട്ടു. ഈ തിരഞ്ഞെടുപ്പോടെ തീര്‍ത്തും അരികിലേക്ക്‌ മാറ്റപ്പെട്ട ശിവസേനക്ക്‌ മഹാരാഷ്‌‌ട്രത്തില്‍ പഴയ പ്രതാപം തിരിച്ചെടുക്കുകയെന്നത്‌ തീര്‍ത്തും കടുപ്പമേറിയ ഒന്നായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X