18കൊലനടത്തിയ അധ്യാപകന്‍ പിടിയില്‍
മംഗലാപുരം: അഞ്ചു കൊല്ലത്തിനുള്ളില്‍ 18 യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകന്‍ കര്‍ണാടകത്തിലെ സുള്ള്യയില്‍ അറസ്റ്റിലായി.
18 യുവതികളെ കൊലചെയ്‌തകാര്യം ഇയാള്‍ പൊലീസില്‍ സമ്മതിച്ചു. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചുപേര്‍ കാസര്‍കോട് സ്വദേശികളാണ്. ബണ്‍ട്വാളിലെ കന്യാന സ്വദേശിയായ മോഹന്‍ കുമാര്‍(ആനന്ദ്-46)ആണ് ബുധനാഴ്‌ച അറസ്‌റ്റിലായത്.
ജൂണില്‍ ബെണ്‍ട്വാളിലെ ബരിമാരു ഗ്രാമത്തില്‍നിന്നും കാണാതായ അനിത(22)യെക്കുരിച്ചുള്ള അന്വേഷണമാണ് മോഹന്‍കുമാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചത്.
കാണാതായ അനിതയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകളില്‍ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നീട് നടന്ന വിപുലമായ അന്വേഷണത്തില്‍ ജില്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളുടെയെല്ലാം ഫോണ്‍കോളുകള്‍ പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യം കണ്ടെത്തി.
ഫോണ്‍ കോളിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം അവസാനിച്ചത് മോഹന്‍കുമാറിലാണ്. 18 പേരെ കൊന്നകാര്യം ഇയാള്‍ സമ്മിതിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് പല യുവതികളുടെയും പേര് ഓര്‍മ്മയില്ലെന്ന് പൊലീസ് പറഞ്ഞു.
23വര്‍ഷം ജോലിചെയ്‌ത് പിന്നീട് 2003ല്‍ പ്രൈമറി അധ്യാപകന്റെ ജോലി ഉപേക്ഷിച്ച ഇയാള്‍ക്ക് മൂന്ന് ഭാര്യമാരുണ്ട്. ഇവര്‍ക്കൊപ്പം ഇയാള്‍ മാറിമാറിയാണ് താമസിക്കുന്നത്.
കണ്ടുമുട്ടുന്ന പെണ്‍കുട്ടികളെ പ്രേമം നടിച്ചാണത്രേ ഇയാള്‍ വലയില്‍ വീഴ്‌ത്തുന്നത്. നഗരങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭധാരണം തടയാനാണെന്നുപറഞ്ഞ് പൊട്ടാസ്യം സയനൈഡ് കഴിപ്പിച്ചാണത്രേ എല്ലാവരെയും കൊന്നത്.
ഇതിനുള്ളില്‍ പെണ്‍കുട്ടികളുടെ ആഭരണവും കയ്യിലുള്ള പണവുമെല്ലാം കവരുന്നതാണ് രീതി. സയനൈഡ് കഴിച്ചുള്ള മരണങ്ങളെല്ലാം പൊലീസിന്റെ കണ്ണില്‍ ആത്മഹത്യകളായിരുന്നു. അങ്ങനെയാണ് ഇയാള്‍ ഇത്രയും കാലം നിയമത്തിന്റെ കണ്ണില്‍ നിന്നും രക്ഷപ്പെട്ടുനിന്നത്.












Click it and Unblock the Notifications