നടന്‍ ജയസൂര്യയുടെ പിതാവിനെ അറസ്റ്റുചെയ്‌തു
കൊച്ചി: നടന്‍ ജയസൂര്യയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്‌ത് ജാമ്യത്തില്‍ വിട്ടതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ചുംബിച്ചതിനാണ് ജയസൂര്യയുടെ പിതാവായ വാഴക്കാട് മണി(55)യെ പൊലീസ് അറസ്റ്റുചെയ്‌തത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ചുംബിച്ചത്.
ഇത് കുട്ടിയില്‍ മാനസികാഘാതമുണ്ടാക്കിയെന്നാണ് രക്ഷിതാക്കളുടെ പരാതി. തൃപ്പൂണിത്തുറ കൊല്ലംപടിയിലുള്ള ആപ്പിള്‍ എ ഡേ ഫ്‌ളാറ്റിലാണ് ജയസൂര്യയുടെ പിതാവ് താമസിക്കുന്നത്.
ബുധനാഴ്‌ചയാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്‌തത്. പിന്നീട് രണ്ടു പേരുടെ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചതെന്ന് തൃപ്പൂണിത്തുറ എസിപി എം വര്‍ഗീസ് വ്യക്തമാക്കി.
തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. കുട്ടിയുടെ അമ്മയുടെ ചേച്ചി താമസിക്കുന്നത് മണിയുടെ അതേ ഫ്‌ളാറ്റ്‌സമുച്ചയത്തിലാണ്. ഇവിടെയെത്തിയ കുട്ടി മണിയുമായി സൗഹൃദത്തിലായി.
ബിസ്‌കറ്റ് വാഗ്‌ദാനം ചെയ്‌ത് മണി തന്നെ ആലിംഗനം ചെയ്‌ത് ചുംബിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പതിനേഴാം തിയ്യതി വൈകീട്ടാണത്രേ സംഭവം നടന്നത്.












Click it and Unblock the Notifications