തേക്കടി ദുരന്തം: കെടിഡിസിക്കെതിരെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: തേക്കടിയില്‍ ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണം കെടിഡിസിയുടെ അശ്രദ്ധയാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഐജി ആര്‍ ശ്രീലേഖ രണ്ട് ദിവസം മുമ്പ് ഡിജിപിയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യാഴാഴ്‌ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന് കൈമാറി.
ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് സര്‍വ്വീസ് നടത്താന്‍ തീരുമാനമെടുത്തത് കെടിഡിസി അധികൃതരാണ്. ഇവര്‍ ഗുരുതരമായ വീഴ്‌ചയാണ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. കെടിഡിസി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് അറിയുന്നു.
ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ലാത്ത ബോട്ട് വെള്ളത്തിലിറക്കാന്‍ പ്രധാനകാരണക്കാരനായ കെടിഡിസി മാനേജിങ് ഡയറക്ടര്‍ കെജി മോഹന്‍ലാലിനെ അറസ്‌റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടും.












Click it and Unblock the Notifications