കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാര്‍ വീണ്ടും ചട്ടപ്പടി സമരത്തിലേക്ക്‌. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്ന്‌ ഒക്ടോബര്‍ 21 വരെ നിര്‍ത്തിവച്ച സമരമാണ്‌ പുനരാരംഭിക്കുന്നത്‌.

ആരോഗ്യവകുപ്പ്‌ കഴിഞ്ഞ ദിവസം ശമ്പള വര്‍ധന വീണ്ടും പ്രഖ്യാപിച്ചുവെങ്കിലും പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാത്ത സാഹചര്യത്തിലാണ്‌ സമരം വീണ്ടും തുടങ്ങുന്നതെന്ന്‌ കെജിഎംസിടിഎ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ യോഗം അറിയിച്ചു.

ഡോക്ടര്‍മാരുടെ ശംബളം വീണ്ടും വര്‍ദ്ധിപ്പിയ്‌ക്കാന്‍ തയാറായ സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ്‌ അടക്കമുള്ള വിഷയങ്ങളില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടാണ്‌ സ്വീകരിച്ചിരിയ്‌ക്കുന്നത്‌. സമരത്തെ കര്‍ക്കശമായി നേരിടുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പേ വാര്‍ഡ്‌ ബഹിഷ്‌കരണവും മെഡിക്കല്‍ ബോര്‍ഡ്‌ ബഹിഷ്‌കരണവുമാണ്‌ ഡോക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതിന്‌ പുറമെ സെമിനാര്‍ പ്രവര്‍ത്തനം, വിദ്യാര്‍ത്ഥികളുടെ പ്രബന്ധ പരിശോധന, ബെഡ്‌ സൈഡ്‌ ടീച്ചിങ്‌ തുടങ്ങിയവയും ബഹിഷ്‌കരിക്കും. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നവംബറില്‍ നടക്കുന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഇതോടെ മെഡിക്കല്‍ കോളജ്‌ ആശുപത്രികളുടെ പ്രവര്‍ത്തനം വീണ്ടും അവതാളത്തിലാകും.

ബംഗാള്‍ മാതൃകയില്‍ താല്‍പര്യമുള്ള ഡോക്‌ടര്‍മാര്‍ക്ക്‌ സ്വകാര്യ പ്രാക്‌ടീസ്‌ ചെയ്യാന്‍ അവസരം നല്‍കുക (ഓപ്‌ഷനല്‍) എന്നതാണ്‌ കെജിഎംസിടിഎയുടെ പ്രധാന ആവശ്യം. ഇതില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്‌ ബുധനാഴ്‌ച ചേര്‍ന്ന കെജിഎംസിടിഎ യോഗം തീരുമാനിച്ചു.

എന്നാല്‍ വാര്‍ഡിലേക്കുള്ള പ്രവേശനവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതുമെല്ലാം മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാരുടെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന്‌ വ്യക്തമാക്കി ഡിഎംഇ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍, ബഹിഷ്‌ക്കരണം, ഡ്യൂട്ടിയില്‍ നിന്നു വിട്ടുനില്‍ക്കലായി കണക്കാക്കി കര്‍ക്കശ നടപടി സ്വീകരിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്‌. പേ വാര്‍ഡ്‌ ലഭിക്കുന്നതിന്‌ ഡോക്ടര്‍മാരുടെ ഒപ്പു വേണമെന്ന ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്‌. അതേസമയം, രോഗികളെ പേ വാര്‍ഡില്‍ പ്രവേശിപ്പിച്ചാല്‍ ചികിത്സിക്കുമെന്ന്‌ കെജിഎംസിടിഎ നേതാക്കള്‍ വ്യക്തമാക്കി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X