പെണ്‍വാണിഭം:ടെക് പാര്‍ക്ക് ജീവനക്കാരന്‍ പിടിയില്
തിരുവനന്തപുരം: വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്‌തു. ശാസ്‌താംകോട്ട സ്വദേശിയായ ദിലീപാണ് പിടിയിലായ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍. സംഘത്തിലെ പ്രധാനിയായിരുന്ന ഓട്ടോ ഡ്രൈവറായ ആലപ്പുഴ സ്വദേശി സുരേഷ്, വര്‍ക്കല സ്വദേശിനി മിനി എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
കരകുളം മുല്ലശ്ശേരി ഹൈസ്‌കൂളിന് സമീപം വാടകയ്‌ക്കെടുത്ത വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സുരേഷിന്റെ ഭാര്യയും മക്കളും ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്. വീട്ടിലെ ഒരു മുറിയില്‍ മിനിയെ താമസിപ്പിച്ചായിരുന്നു കച്ചവടം.
മൂവായിരം മുതല്‍ അയ്യായിരം വരെ പ്രതിഫലം വാങ്ങിയാണ് ആവശ്യക്കാരെ ഇവിടെ എത്തിച്ചിരുന്നത്. സംഘം ഉപയോഗിച്ചിരുന്ന വാഗണ്‍ ആര്‍ കാറും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. നാട്ടുകാര്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് നെടുമങ്ങാട് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്.












Click it and Unblock the Notifications