കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കാസഭ വിവാഹിതരെ ക്ഷണിക്കുന്നു

Google Oneindia Malayalam News

വത്തിക്കാന്‍: ആംഗ്ലിക്കന്‍ സഭയിലെ വിവാഹിതരായ പുരോഹിതര്‍ക്ക്‌ കത്തോലിക്കാ സഭയില്‍ ചേരാന്‍ അനുമതി നല്‍കുന്ന പുതിയ ക്രമത്തിന്‌ മാര്‍പാപ്പ അംഗീകാരം നല്‍കി.

വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങളാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സ്‌ത്രീ പുരോഹിതരെ നിയമിക്കുക, സ്വവര്‍ഗ വിവാഹത്തിനുള്ള അനുവാദം തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ ഭിന്നതകള്‍ നിലനില്‍ക്കേയാണ്‌ ഈ നീക്കം.

450 വര്‍ഷം മുമ്പ്‌ ഹെന്‍റി എട്ടാമന്‍ രാജാവിന്റെ കാലത്താണ്‌ വത്തിക്കാനുമായി ബന്ധം വേര്‍പെടുത്തി ഇംഗ്ലണ്ടിലെ സഭ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ അഥവാ ആംഗ്ലിക്കന്‍ സഭയായി മാറിയത്‌.

ആംഗ്ലിക്കന്‍ സഭ അടുത്തകാലത്ത്‌ കൈക്കൊണ്ട ചില തീരുമാനങ്ങളില്‍ അതൃപ്‌തരായ ഒട്ടേറെ വിശ്വാസികള്‍ കത്തോലിക്കാ സഭയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ വിവാഹിതരായ ആംഗ്ലിക്കന്‍ പുരോഹിതന്മാരെ സ്വീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറാവുന്നത്‌.

സ്വവര്‍ഗരതിക്കാരെയും സ്‌ത്രീകളെയും പുരോഹിതരാക്കാനും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക്‌ അംഗീകാരം നല്‍കാനുമുള്ള തീരുമാനമാണ്‌ വിശ്വാസികളെ ആംഗ്ലിക്കന്‍ സഭയില്‍ നിന്നും അകറ്റിയത്‌.

ആംഗ്ലിക്കന്‍ വിശ്വാസികളില്‍ ഏറ്റവും ശക്തം ബിഷപ്‌ ജോണ്‍ ഹെപ്വര്‍ത്തിന്റെ നേതൃത്വത്തില്‍ ആസ്‌ത്രേലിയയിലുള്ള യാഥാസ്ഥിതിക ആംഗ്ലിക്കന്‍ വിഭാഗമാണ്‌. ഇവര്‍ 1991ല്‍ ഭിന്നിക്കുകയും 2007ല്‍ കത്തോലിക്കാസഭയില്‍ ചേരാന്‍ അനുവദം ചോദിക്കുകയുമായിരുന്നു. ആംഗ്ലിക്കന്‍ സഭയിലെ ഈ വിഭാഗത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനക്ക്‌ നേരെയുള്ള കത്തോലിക്കാ സഭയുടെ ആദ്യ പ്രതികരണമാണിത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X