കണ്ണൂര്‍ കളക്ടറെ മാറ്റാന്‍ നിര്‍ദ്ദേശം

പുതിയ കളക്ടറെ നിയമിക്കാനായി മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാനും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് കോണ്‍ഗ്രസ് സംഘം കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നില്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ കളക്ടറെ മാറ്റാന്‍ ഉത്തരവുണ്ടായിരിക്കുന്നത്.
അഭിപ്രായവോട്ട്
ചീഫ് സെക്രട്ടറി മൂന്നു പേരുകള്‍ നല്കിയാല് വെള്ളിയാഴ്ച തന്നെ പുതിയ കളക്ടറെ നിയമിക്കും. വെള്ളിയാഴ്ച വൈകീട്ട് ചേരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ബുധനാഴ്ച ചേര്‍ന്ന കമ്മീഷന് യോഗം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
വോട്ടര്‍പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ കളക്ടര്‍ സിപിഎമ്മിന് ഒത്താശ ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. കളക്ടര്‍ക്കെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവിയും കണ്ണൂര്‍ എംപി കെ സുധാകരനും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ വോട്ടര്‍ പട്ടിക പുനപരിശോധിക്കുമെന്നറിയിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതായും ഇതിനായി വ്യാജ റിസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 133,323 വോട്ടര്‍മാരാണ് ഉള്ളത്.
വയലാര്‍ രവി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് കണ്ണൂര്‍ കളക്ടര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേലുള്ള നടപടികള്‍ നടന്നുവരുന്നതായാണ് സൂചന.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications