കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കളക്ടറെ മാറ്റാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

VK Balakrishnan IAS
ദില്ലി: കണ്ണൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട്‌ വിവാദം പുതിയ വഴിത്തിരിവില്‍. ക്രമക്കേട്‌ നടത്തിയതില്‍ പങ്കുണ്ടെന്ന്‌ യുഡിഎഫ്‌ ആരോപണം ഉയര്‍ത്തിയ ജില്ലാ കളക്ടര്‍ വി.കെ ബാലകൃഷ്‌ണനെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന്‌ നിര്‍ദ്ദേശം നല്‍കി.

പുതിയ കളക്ടറെ നിയമിക്കാനായി മൂന്ന്‌ പേരുകള്‍ നിര്‍ദ്ദേശിക്കാനും സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ വന്‍ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന്‌ കാണിച്ച്‌ കോണ്‍ഗ്രസ്‌ സംഘം കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നില്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ആരോപണവിധേയനായ കളക്ടറെ മാറ്റാന്‍ ഉത്തരവുണ്ടായിരിക്കുന്നത്‌.

അഭിപ്രായവോട്ട്

ചീഫ്‌ സെക്രട്ടറി മൂന്നു പേരുകള്‍ നല്‍കിയാല്‍ വെള്ളിയാഴ്‌ച തന്നെ പുതിയ കളക്ടറെ നിയമിക്കും. വെള്ളിയാഴ്‌ച വൈകീട്ട്‌ ചേരുന്ന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ യോഗം ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നാണ്‌ അറിയുന്നത്‌. ബുധനാഴ്‌ച ചേര്‍ന്ന കമ്മീഷന്‍ യോഗം തിരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചിരുന്നു.

വോട്ടര്‍പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ കളക്ടര്‍ സിപിഎമ്മിന്‌ ഒത്താശ ചെയ്‌തുവെന്നാണ്‌ യുഡിഎഫിന്റെ ആരോപണം. കളക്ടര്‍ക്കെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവിയും കണ്ണൂര്‍ എംപി കെ സുധാകരനും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ വോട്ടര്‍ പട്ടിക പുനപരിശോധിക്കുമെന്നറിയിച്ചു.

പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട്‌ നടന്നതായും ഇതിനായി വ്യാജ റിസിഡന്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ബുധനാഴ്‌ചയാണ്‌ പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്‌. ഇതില്‍ 133,323 വോട്ടര്‍മാരാണ്‌ ഉള്ളത്‌.

വയലാര്‍ രവി തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്‌ കാണിച്ച്‌ കണ്ണൂര്‍ കളക്ടര്‍ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതിന്മേലുള്ള നടപടികള്‍ നടന്നുവരുന്നതായാണ്‌ സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X