രാമക്ഷേത്രം: ഹിന്ദു വികാരം മുസ്ലീങ്ങള്‍ മാനിക്കണം
ജംഷഡ്‌പുര്‍: ഹിന്ദുക്കളുടെ മതവികാരങ്ങള്‍ മാനിയ്‌ക്കാന്‍ മുസ്ലീം സമൂഹം തയാറാകണമെന്നും അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിയ്‌ക്കാന്‍ അവര്‍ സഹകരിയ്‌ക്കണമെന്നും ദ്വാരകാ പീഠം ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ് സരസ്വതി മഹരാജ് അഭ്യര്‍ത്ഥിച്ചു.
മുസ്ലീങ്ങള്‍ക്ക് മെക്കയും ക്രിസ്‌ത്യാനികള്‍ക്ക് വത്തിക്കാനും പോലെയുള്ള പുണ്യസ്ഥലം തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോദ്ധ്യ.
ക്ഷേത്രങ്ങളും പളളികളും എവിടെ വേണമെങ്കിലും പണിയാം. എന്നാല്‍ രാമന്റെ ജന്‍മസ്ഥലം മാറ്റാനാവില്ല. സാമുദായിക ഐക്യം തകര്‍ക്കാതെ അയോദ്ധ്യയിലെ പ്രശ്‌നം പരിഹരിയ്‌ക്കാന്‍ ഉറച്ച നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കിടയില്‍ നിന്നും രാമജന്മഭൂമി പ്രശ്‌നം ഏറ്റെടുത്ത ബിജെപി ഇപ്പോള്‍ അത് മറന്നിരിയ്‌ക്കുകയാണെന്നും അദ്ദേഹം കുറപ്പെടുത്തി.












Click it and Unblock the Notifications